കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ കോഴിക്കോട് ഗവ. പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ (ആണ്‍/പെണ്‍) ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി/പട്ടികവര്‍ഗ/പിന്നോക്ക/മറ്റ് അര്‍ഹതപ്പെട്ട വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിദ്യാര്‍ത്ഥികള്‍ ജാതി, വരുമാന, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, അവസാനം പഠിച്ച കോഴ്‌സിന്റെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നൽകണം. പഠിക്കുന്ന സ്ഥാപനത്തില്‍ ഹോസ്റ്റലുണ്ടെങ്കില്‍ അവിടെ സീറ്റില്ലെന്ന് ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രം ഹാജരാക്കണം. കഴിഞ്ഞ വര്‍ഷം (2023-24) അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവരും ഈ അദ്ധ്യയന
വര്‍ഷം വീണ്ടും അപേക്ഷ നൽകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അവസാന തീയതി മെയ് 20 വൈകീട്ട് അഞ്ച്. അപേക്ഷ ഫോമുകള്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0495-2370379, 2370657.

