പുരുഷ വന്ധ്യംകരണ ക്യാമ്പ്

കോഴിക്കോട്: ഏപ്രില്‍ 30 ന് കുറ്റ്യാടി താലൂക്ക് ആശുപതിയില്‍ പുരുഷ വന്ധ്യംകരണ മാര്‍ഗമായ എന്‍.എസ്.വി നടത്തുന്നു. സ്ഥിരമായ ഗര്‍ഭ നിരോധനമാര്‍ഗം സ്വീകരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.   സുരക്ഷിതമായ ഈ മാര്‍ഗം പുരുഷ ലൈംഗികതയെ ഒരു തരത്തിലും ബാധിക്കാത്തതാണ്. കഠിനജോലി ചെയ്യുന്ന വ്യക്തി അല്ലെങ്കില്‍  48 മണിക്കൂറിനകം ജോലിക്കു പോകാം. താല്പര്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. നമ്പര്‍:  6238824553.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000