വികസന സംവാദം നാളെ

കോഴിക്കോട്‌: എൽഡിഎഫ്‌ കോഴിക്കോട്‌ ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി എളമരം കരീം പങ്കെടുക്കുന്ന ജനപ്രതിനിധികളുമായുള്ള വികസന സംവാദം ഞായറാഴ്ച (24 ന്)  ഹോട്ടൽ ട്രിപ്പന്റയിൽ നടക്കും. മണ്ഡലത്തിന്റെ വികസന വിഷയങ്ങൾ ചർച്ചയാകുന്ന സംവാദത്തിൽ ജോൺ ബ്രിട്ടാസ്‌ എംപി മോഡറേറ്ററാകും. രാവിലെ ഒമ്പതു മുതൽ 11 വരെ നടക്കുന്ന സംവാദത്തിൽ മേയർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, എംഎൽഎമാർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *