മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ എല്ലാ സർക്കാർ ഓഫീസുകൾ/തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ/പൊതുമേഖലാ സ്ഥാപനങ്ങൾ മുതലായവ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ 2024 ജനുവരി രണ്ടിന് പുറപ്പെടുവിച്ച നിർദ്ദേശം അനുസരിച്ച് പുതിയ ടെണ്ടറുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടൂ കൂടിയേ പ്രസിദ്ധീകരിക്കാവൂ. പെരുമാറ്റച്ചട്ടം നിലവിൽ നിൽക്കുമ്പോൾ പുതിയ പദ്ധതികൾ തുടങ്ങാൻ പാടുളളതല്ല. മാതൃകാ പെരുമാറ്റച്ചട്ടത്തിലെ എല്ലാ നിബന്ധനകളും കർശനമായി പാലിക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *