വനിതാ സംരംഭക മേളയും കാർഷിക പ്രദർശന വിപണനവും 22 ന്


കോഴിക്കോട്: ചെലവൂരിലുള്ള ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ (ഐ.ഐ.എസ്.ആർ)  ഉദയം 2024  വനിതാ സംരംഭകമേളയും കാർഷിക
പ്രദർശന വിപണനവും മാർച്ച് 22 ന് രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെ നടക്കും. പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്ന മേളയിൽ
നൂറോളം വനിതാ സംരംഭകരുടെ ഉൽപന്ന വിപണന പ്രദർശനം, ഐ.ഐ.എസ്.ആർ സാങ്കേതികവിദ്യകളുടെ പ്രദർശനം തുടങ്ങി വിവിധ
പരിപാടികൾ ഉണ്ടാകും. വിത്തുകൾ, വളങ്ങൾ, ജൈവ ഉപാധികൾ, നടീൽ വസ്തുക്കൾ, ഭക്ഷ്യോൽപ്പന്നങ്ങൾ എന്നിവയുടെ വിപണനവും മേളയുടെ
ഭാഗമായുണ്ടാകും. പ്രവേശനം സൗജന്യം.   വിവരങ്ങൾക്ക് : 04952371410-205, 9995826799.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000