എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന്  വരവേൽപ്പ്

ന്യൂനപക്ഷ വേട്ടക്കെതിരെ പോരാടും; മിണ്ടാതിരിക്കില്ല

കോഴിക്കോട്: കടുത്ത ചൂടിനു മുമ്പെ രാവിലെ പരമാവധി വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതിനായി എലത്തൂർ മണ്ഡലത്തിലെ കക്കോടി കിഴക്കേടത്ത് എത്തിയ കോഴിക്കോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിനെ നൂറുകണക്കിന് പേർ വരവേറ്റു.  ഈ രാജ്യത്ത് ജനിച്ചു വളർന്ന ഒരാളെയും പൗരത്വത്തിൻ്റെ പേരിൽ വേട്ടയാടാൻ അനുവദിക്കില്ല. ന്യൂനപക്ഷ ങ്ങളെ വേട്ടയാടുന്ന ദ്രോഹകരമായ ഈ നിയമങ്ങൾ അസാധുവാക്കാനുള്ള പോരാട്ടങ്ങളിൽ എന്നും മുന്നിലുണ്ടാകും. പൗരത്വത്തെ മതവുമായി കൂട്ടിക്കുഴക്കരുതെന്നും അതിൻ്റെ അടിസ്ഥാനം ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷതയാവണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ഇരട്ടത്താപ്പാണ്. അവരെ തെരഞ്ഞെടുക്കുന്നത് ആത്മഹത്യാപരമായിരിക്കും.
തൊട്ടടുത്ത സ്വീകരണ കേന്ദ്രമായ വഴിപോക്കിലെ കുടുംബയോഗത്തിലും അദ്ദേഹമെത്തി കോൺഗ്രസ് എം പിമാരെപ്പോലെ മിണ്ടാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കക്കോടി ചെലപ്രം ഉണിമുക്ക് ഇ എം എസ് കോളനിയിലും അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. വേദ ആയുർവേദ മരുന്ന് ഫാക്ടറിയിലെത്തി തൊഴിലാളികളുമായി സംസാരിച്ചു.  നീലാംബരി ഫുഡ് പ്രോഡക്ടിലെത്തി തൊഴിലാളികളോട് സംസാരിച്ചു. കക്കോടിയിലെ രാജ്യാന്തര ശ്രദ്ധ നേടിയിയ ആദ്യത്തെ ആൻ്റിബയോട്ടിക്ക് സ്മാർട്ട് ആശുപത്രിയിലെത്തിയ സ്ഥാനാർത്ഥിയെ ഡോക്ടർമാരും, ആരോഗ്യ പ്രവർത്തകരും സ്വീകരിച്ചു.  എംഇഎസ് ആർക്കിടെക്ചർ എഞ്ചിനീയറിങ് കോളേജിലെത്തി വിദ്യാർത്ഥികളുമായി സംസാരിച്ചു. തുടർന്ന് കുരുവട്ടൂർ പഞ്ചായത്തിലെ ഗൾഫ് ബസാറിലും, ചെറുവറ്റ ക്കടവിലെ കുടുംബയോഗങ്ങളിലും അദ്ദേഹം സംസാരിച്ചു. വാണിയേരി താഴം, കളമുള്ളതിൽ താഴം, പണ്ടാരപ്പറമ്പ്, കുരുവട്ടൂർ കളോളിപ്പൊയിലിലും കുടുംബയോഗങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. കക്കോടി ടാക്സി സ്റ്റാൻ്റിലെത്തി തൊഴിലാളികളെ കണ്ടു.  അന്തരിച്ച സിപിഐ എം നേതാവും, എംഎൽഎയുമായിരുന്ന സി പി ബാലൻ വൈദ്യരുടെ വീട് സന്ദർശിച്ച് കുടുംബയോഗത്തിൽ സംസാരിച്ചു.  ന്യൂ ബസാറിൽ  പ്രതീകാത്മകമായി സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളെ പറത്തി. ചീരോട്ടിൽത്താഴത്തും, ഒളോപ്പാറയിലും, കുമാരസ്വാമിയിലും, അമ്പലത്തുകുളങ്ങരയിലും, ഇരുവള്ളൂരിലുമെത്തി കുടുംബ സദസ്സുകളിൽ സംസാരിച്ചു. മുതുവാട്ടുതാഴം, ഈന്താട്, കാക്കൂർ തറവാട്ടിലെയും യോഗങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു.  11/4, ഇരപ്പിൽ താഴം, കോളിയോട് എന്നിവടങ്ങളിലെ കുടുംബയോഗങ്ങളിലും സംസാരിച്ചു മടങ്ങി. സ്ഥാനാർത്ഥിയോടൊപ്പം  മന്ത്രി എ കെ ശശീന്ദ്രൻ, മാമ്പറ്റ ശ്രീധരൻ, കെ എം രാധാകൃഷ്ണൻ, എം പി സജിത്ത് കുമാർ, മുക്കം മുഹമ്മദ്, എൻ രാജേഷ്, പി അപ്പുക്കുട്ടൻ, കെ ചന്ദ്രൻ, ഇ ശശീന്ദ്രൻ, എം കെ നാരായണൻ, , സി എം ഷാജി,  കെ പി ഷീബ, എ സരിത, വി മുകുന്ദൻ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *