കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ- ശിശു വികസന ഓഫീസിൻ്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തിൽ എൻഎസ്എസ് വനിതാ സെല്ലിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ഡെപ്യൂട്ടി കലക്ടർ ഷാമിൽ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ വനിതാ- ശിശു വികസന ഓഫീസർ സബീന ബീഗം അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഐസിഡിഎസ് പ്രോഗ്രാം ഓഫീസർ അനിത, ഫാറൂഖ് ട്രെയ്നിങ് കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫാസീൽ അഹമ്മദ് എന്നിവർ സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി റിസർച്ച് സ്കോളർ ദിൻ്റ സുരേഷ് വിഷയാവതരണം നടത്തി. ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സലിം സ്വാഗതവും സ്റ്റുഡൻറ് കോ ഓർഡിനേറ്റർ മുർഷിദ നന്ദിയും പറഞ്ഞു.
ചടങ്ങിൽ വിവിധ മേഖലകളിൽ ഐസിഡിഎസിന് കീഴിൽ പ്രവർത്തിക്കുന്ന ഏറ്റവും നല്ല വർണക്കൂട് ആയി തെരഞ്ഞെടുത്ത സ്നേഹ വർണക്കൂടിനെ അനുമോദിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെയും ആദരിച്ചു. ഐഡിയ സ്റ്റാർ സിംഗർ ഫെയിം ആതിര കൃഷ്ണൻ്റെ നേതൃത്വത്തിൽ സംഗീത വിരുന്ന്, വിദ്യാർഥികളുടെയും ജില്ലയിലെ സൈക്കോ സോഷ്യൽ കൗൺസലേഴ്സിൻ്റെയും
കലാപരിപാടികൾ എന്നിവയും അരങ്ങേറി. സമൂഹത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സിഡിഎസ് പ്രവർത്തകർ, ജനപ്രതിനിധികൾ, വനിതാ കൂട്ടായ്മ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വനിതാ ദിനാഘോഷ പരിപാടികൾ

