കോഴിക്കോട്: ആഹ്വാൻ സെബാസ്റ്റ്യൻ അവാർഡ് പ്രശസ്ത നാടക, സംഗീത സംവിധായകൻ വിൽസൺ സാമുവലിന് മുൻ മേയർ ടി പി ദാസൻ നൽകി. മുൻ എംഎൽഎ പുരുഷൻ കടലുണ്ടി പൊന്നാട അണിയിച്ചു.
അഡ്വ. കെ പി അശോക് കുമാർ അധ്യക്ഷത വഹിച്ചു.
ബാബു പറശ്ശേരി, കെ സുബൈർ, കെ ആർ മോഹൻ ദാസ്, പുരുഷൻ കടലുണ്ടി, സാവിത്രി ശ്രീധരൻ, വിജയൻ. വി നായർ, ഷിബു കുന്നമംഗലം എന്നിവർ സംസാരിച്ച, ആദരവിന് വിൽസൺ സാമുവൽ നന്ദി രേഖപ്പെടുത്തി. സുന്ദരൻ കല്ലായി രചനയും സംവിധാനവും നിർവഹിച്ച ഞാൻ പറയൻ പാക്കനാർ, എന്ന നാടകവും അരങ്ങേറി.
വിൽസൺ സാമുവലിന് അവാർഡ് നൽകി

