പെൺപെരുമയോടെ ഐവൈഎ സുവർണ ജൂബിലി നാളെ തുടക്കം

കോഴിക്കോട്: 1974 ൽ പിറവിയെടുത്ത ഇന്ത്യൻ യൂത്ത് അസോസിയേഷൻ (IYA) സുവർണ ജൂബിലി ആഘോഷത്തിന് മാർച്ച് നാലിന് തിങ്കളാഴ്ച തുടക്കം കുറിക്കും.
സാമൂഹ്യ -സാസ്കാരിക മണ്ഡലത്തിൽ തിളക്കമാർന്ന സംഭാവനകൾ നൽകിയ യുവജന സംഘടനയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ചുള്ള ആദ്യ പരിപാടി പെൺ പെരുമയ്ക്ക് ആദരമർപ്പിച്ചാണ് ആരംഭിക്കുന്നത്.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലൂടെയും വലിയ ട്രക്ക് ഓടിച്ച് അനുഭവക്കാഴ്ചകൾ പുത്തേറ്റ് ട്രാവൽസ് വ്ലോഗിലൂടെ പങ്കു വെയ്ക്കുന്ന ജലജ രതീഷ്, കോവിഡ് കാലത്തെ നിസ്സീമ പ്രവർത്തനത്തിന് അനേകമായ ആദരവുകൾ നേടിയ ആംബുലൻസ് ഡ്രൈവർ ആയിഷ മുഹമ്മദ്, കേരളത്തിലെ ആദ്യത്തെ വീൽ ചെയർമോഡലും മോട്ടിവേഷൻ സ്പീക്കറുമായ രമ്യ ഗണേശ്, സംസ്ഥാന ക്ഷീര കർഷക അവാർഡ് ജേതാവ് തുളസി ഭായ്, എസ്ക്യൂബ് എന്ന ചലച്ചിത്ര നിർമ്മാണ കമ്പനിയിലൂടെ വ്യക്തി മുദ്ര പതിപ്പിച്ച ഷേർഗ സന്ദീപ് എന്നിവരെ ആദരിക്കും.

കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച വൈകുന്നേരം 5 ന് ആരംഭിക്കുന്ന പരിപാടി മേയർ ഡോ. ബീന ഫിലിപ്പ്  ഉദ്ഘാടനം ചെയ്യും. ഐവൈഎ പ്രസിഡൻ്റ് ഫ്രാൻസിസ് അധ്യക്ഷത വഹിക്കും. യോഗത്തിൽ ഉത്തരാ രാമകൃഷ്ണൻ ആശംസാ പ്രസംഗം നടത്തും.
ആരോഗ്യ വിദ്യാഭ്യാസ കലാ സാംസ്കാരിക മേഖലകൾക്കുന്നൽ നൽകുന്ന പ്രതിമാസ പരിപാടികളുമായി
ഒരു വർഷം നീളുന്ന ആഘോഷമാണ് ഉദ്ദേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *