ഹൈസ്‌കൂൾ ടീച്ചർ അഭിമുഖം ആറിന്


കോഴിക്കോട്: ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (തസ്തിക മാറ്റം വഴി) (കാറ്റഗറി നം. 534/2022) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട അപേക്ഷ സമർപ്പിച്ച ഉദ്യാഗാർത്ഥികൾക്കുള്ള അഭിമുഖം മാർച്ച് ആറിന്  കേരള പി.എസ്.സി  ജില്ലാ ഓഫീസിൽ  നടത്തും.  ഉദ്യാഗാർത്ഥികൾക്ക് അവരുടെ  പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്തു  ആവശ്യമായ രേഖകൾ സഹിതം അഡ്മിഷൻ
ടിക്കറ്റിൽ പരാമർശിച്ച ഓഫീസിലും തിയ്യതിയിലും അഭിമുഖത്തിന് ഹാജരാകണം. അഡ്മിഷൻ  ടിക്കറ്റ് പ്രൊഫൈലിൽ  ലഭ്യമായിട്ടില്ലാത്തവർ പി.എസ്.സി. ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ   0495 2371971.

Leave a Reply

Your email address will not be published. Required fields are marked *