ഹോട്ടൽ മാനേജ്മെന്റ് പൊതുപ്രവേശന പരീക്ഷ മെയ് 11 ന്


കോഴിക്കോട്: ദേശീയതലത്തിൽ ഹോസ്പിറ്റാലിറ്റി  മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിന് നേതൃത്വം നൽകുന്ന നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ  മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജിയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ  ബി  എസ് സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ  പ്രവേശനത്തിനുള്ള പൊതു പരീക്ഷ   മെയ് 11  നു നടക്കും .  ഹോട്ടൽ മാനേജ്മെന്റ് പൊതുപ്രവേശന പരീക്ഷയുടെ കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ തിരുവനന്തപുരം,  തൃശൂർ, കോഴിക്കോട് എന്നിവയാണ്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് വെസ്റ്റ് ഹില്ലിലെ   സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ഹോസ്പിറ്റാലിറ്റി   മാനേജ്മെന്റിലെ  പ്രവേശനവും  നടത്തുന്നത്  പ്രസ്തുത പ്രവേശന പരീക്ഷ മുഖേനയാണ്. ബി.എസ്.സി ഡിഗ്രി പ്രവേശനത്തിന് പ്രായ പരിധി ഇല്ല. താത്പര്യമുള്ള  വിദ്യാർത്ഥികൾ നാഷണൽ ടെസ്റ്റിംഗ്  ഏജൻസിയുടെ വെബ്സൈറ്റ്  മുഖേന മാർച്ച് 31 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0495-2385861, 9037098455.

Leave a Reply

Your email address will not be published. Required fields are marked *