വി കെ സി മമ്മദ് കോയയുടെ ആത്മകഥ ‘ഇനിയും നടക്കാം’ പ്രകാശനം ചെയ്തു

കോഴിക്കോട്: പ്രമുഖ വ്യവസായിയും മുൻ എംഎൽഎയും വി കെ സി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനുമായ വി കെ സി മമ്മദ് കോയയുടെ ആത്മകഥ ‘ഇനിയും നടക്കാം’ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കഥാകൃത്ത് ടി പത്മനാഭന് നൽകിയാണ് പ്രകാശനം ചെയ്തത്. വ്യവസായ സംരംഭകൻ, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ ശോഭിച്ച വി കെ സി മമ്മദ് കോയയിൽ നിന്ന് പുതു തലമുറയ്ക്ക് ഏറെ പഠിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയ പക്ഷപാതിത്തം നിലനിര്‍ത്തിയുള്ളതാണ് വി കെ സി എന്ന വ്യവസായിയുടെ വളര്‍ച്ച. എന്നാല്‍ അകറ്റിനിര്‍ത്തേണ്ട വ്യക്തിത്വമാണ് അദ്ദേഹമെന്ന് മറ്റു രാഷ്ട്രീയപ്രവര്‍ത്തകരും കണ്ടില്ല. അത്രമാത്രം വേറിട്ട വ്യക്തിത്വമാണ് വി കെ സിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. എംപിമാരായ എം കെ രാഘവൻ, എളമരം കരീം, എംഎൽഎമാരായ ടി പി രാമകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, മാതൃഭൂമി മാനേജിങ് എഡിറ്റർ പി വി ചന്ദ്രൻ, സി പി ഐ – എം ജില്ലാ സെക്രട്ടറി പി മോഹനൻ തുടങ്ങിയവർ സംസാരിച്ചു. വി കെ സി മമ്മദ് കോയ മറുപടി പ്രസംഗം നടത്തി. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് സ്വാഗതവും ടി രാധാഗോപി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *