‹

‘1000 വീടുകളിൽ 10,000 പച്ചക്കറി തൈ’ പദ്ധതിക്ക് തുടക്കം

കോഴിക്കോട്: കാർഷിക മേഖലയിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യവുമായി കക്കോടി ഗ്രാമപഞ്ചായത്ത്. 1000 വീടുകളിൽ 10000 പച്ചക്കറി തൈയും മൺചട്ടിയും പോട്ടിങ് മിശ്രിതവും നൽകുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിന്റെ മൂന്നാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ നിർവഹിച്ചു. ഗ്രോബാഗുകളിൽ നിന്ന് പച്ചക്കറി കൃഷി പൂർണമായും മൺചട്ടിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് 16 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ടി വിനോദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ താഴത്തിൽ ജുമൈലത്ത്, പുനത്തിൽ മല്ലിക, കൃഷി അസി. ഓഫീസർ സുധീർ, ഇ എം ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000