കുന്നമംഗലത്ത് മൂന്നുപേർ മുങ്ങിമരിച്ചു
കോഴിക്കോട്: കുന്നമംഗലം
പൊയ്യയിൽ കുഴിമണ്ണക്കടവിൽ ഒഴുക്കിൽപെട്ട് മൂന്നു പേർ മരിച്ചു. കുളിക്കാനിറങ്ങിയ ആറുപേരിൽ മൂന്നു പേരാണ് മുങ്ങിമരിച്ചത്. കുരിക്കത്തൂർ ശിവഗിരി കാരിപറമ്പത്ത് മിനി എന്ന സിന്ധു(45), മകൾ ആതിര(25), പൊയ്യ കുഴി മണ്ണിൽ ഷിജുവിൻ്റെയും സനൂജയുടെയും മകൻ അദ്വൈത്(12) എന്നിവരാണ് മരിച്ചത്. കുന്നമംഗലം ഈസ്റ്റ് എയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അദ്വൈത്.
പൊയ്യയിലെ ബന്ധുവായ സനൂജയുടെ വീട്ടിലേക്ക് വിരുന്നു വന്നവരാണ് മിനി, ആതിര, അദ്വൈത് എന്നിവർ. സനൂജ ഗുരുതരാവസ്ഥയിലാണ്.


