ക്ലീനിങ് സ്റ്റാഫ്: അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: മെഡിക്കൽ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ കാസ്പ് / എച്ച്ഡിഎസിന് കീഴിൽ കൊറോണ അടക്കമുള്ള വാർഡുകളിൽ ശുചീകരണ പ്രവർത്തനത്തിനായി 30 ഒഴിവുകളിലേക്ക് 670 രൂപ ദിവസക്കൂലി അടിസ്ഥാനത്തിൽ 58 വയസ്സിൽ താഴെ പ്രായമുള്ള വാർഡ് അസിസ്റ്റന്റുമാരെ (ക്ലീനിങ് സ്റ്റാഫ് ) താൽക്കാലികമായി 89 ദിവസത്തേക്ക് മാത്രം നിയമിക്കുന്നതിന് കുടുംബശ്രീ സന്നദ്ധ സംഘടന/ മറ്റുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫെബ്രുവരി 13 ന് രാവിലെ 11 മുതൽ ഉച്ചക്ക് 12 വരെ, മാതൃ ശിശു സംരക്ഷണ കേന്ദ്രം, ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ ഐഡന്റിറ്റി കാർഡ്, ആധാർ കാർഡ് സ്കൂൾ സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എംപ്ലോയ്മെന്റ് കാർഡ്, സന്നദ്ധ സംഘടനകളിൽ അംഗമാണെന്ന് തെളിയിക്കുന്ന രേഖകൾ എന്നിവ നിർബന്ധമായും കൊണ്ടു വരേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *