ഹിന്ദി ട്രെയിനിങ്ങിന് അപേക്ഷിക്കാം


കോഴിക്കോട്: അപ്പർ പ്രൈമറി സ്‌കൂളിലേക്ക് സംസ്ഥാന സർക്കാർ അംഗീകരിച്ച ഹിന്ദി അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്സിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളിൽ മാർക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കിൽ ഹിന്ദി ബിഎ പാസായിരിക്കണം. ഉയർന്ന യോഗ്യതയും മാർക്കും ഉള്ളവർക്ക് മുൻഗണന ലഭിക്കും.പ്രായപരിധി 17 നും 35 ഇടയിൽ. പട്ടിക ജാതി-പട്ടികവർഗക്കാർക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും. അപേക്ഷകൾ ഫെബ്രുവരി 15ന് മുൻപായി ലഭിക്കണം. പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല. ഫോൺ : 04734296496, 8547126028

Leave a Reply

Your email address will not be published. Required fields are marked *