കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ നാല് റോഡുകളുടെ നവീകരണ പ്രവൃത്തിക്ക് നഗരറോഡ് വികസനപദ്ധതിയിൽ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. ബേപ്പൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചീർപ്പാലം–- കിഴക്കുമ്പാടം–- തോണിച്ചിറ റോഡിന് 1.60 കോടിയുടെ പ്രവൃത്തിക്കാണ് അനുമതി. കോർപറേഷനിലെ ജയന്തി റോഡ്, നല്ലളം മുതൽ യത്തീംഖാന ജങ്ഷൻ വരെ ബിറ്റുമിൻ മെക്കാഡം ടാറിങ് നടത്തി നവീകരിക്കുന്നതിന് 1.45 കോടിയും അനുവദിച്ചിട്ടുണ്ട്. ശാരദാമന്ദിരം റോഡിൽ നല്ലളം ബസാർ –-കുന്നുന്നൽ റഹ്‌മാൻ ബസാർ–- ശാരാമന്ദിരം ഭാഗം ബിറ്റുമിൻ മെക്കാഡം ടാർ ചെയ്യുന്നതിന് 2.09 കോടി രൂപ അനുവദിച്ചു. ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കോട്ടൂളി സെൻട്രൽ മുതിരക്കാല ജങ്‌ഷൻ റോഡ് നവീകരിക്കുന്നതിന് 2.68 ലക്ഷം രൂപയുടെ പ്രവൃത്തിക്കും അനുമതിയായി.
നഗര റോഡ് വികസനത്തിന് 7.82 കോടി

