ലോൺ – ലൈസൻസ് – സബ്‌സിഡി മേള സംഘടിപ്പിച്ചു


മേപ്പയൂർ: വ്യവസായ വാണിജ്യ വകുപ്പിന്റെയും മേപ്പയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോൺ – ലൈസൻസ് – സബ്‌സിഡി മേള സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എൻ പി ശോഭ അധ്യക്ഷത വഹിച്ചു.

മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സുധീഷ് കുമാർ ലോൺ, ലൈസൻസ്, സബ്‌സിഡി വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. മേപ്പയൂർ ഫെഡറൽ ബാങ്ക് ഓഫീസർ ജിബി മോൾ ജോർജ് സംരംഭകരുമായി സംവദിച്ചു. പഞ്ചായത്ത് അംഗങ്ങളായ ശ്രീജ, ലീല എന്നിവർ സംസാരിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ 34 പേർ പങ്കെടുത്തു. മേളയിൽ ഉദ്യം രജിസ്ട്രേഷൻ, കെ സിഫ്റ്റ് ഡിക്ലറേഷൻ, ലോൺ സാങ്ഷൻ ലെറ്റർ നൽകൽ, ലോൺ ആപ്ലിക്കേഷൻ സ്വീകരിക്കൽ എന്നിവയും നടന്നു. മേലടി ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ സുധീഷ് കുമാർ സ്വാഗതവും പഞ്ചായത്ത് ഇ ഡി ഇ അഞ്ജലി കൃഷ്ണ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *