ചെലവൂർ എം എൻ സത്യാർത്ഥി റോഡ് നവീകരണ ഉദ്ഘാടനം

കോഴിക്കോട്: എം എൻ സത്യാർത്ഥി റോഡ് നവീകരണ പ്രവൃത്തി പൂർത്തിയായ ആദ്യ ഘട്ടം ഡെയിനേജിന്റെയും റോഡിന്റെയും ഉദ്ഘാടനവും ,
തുടങ്ങാനിരിക്കുന്ന രണ്ടാം ഘട്ട ഇന്റർലോക്ക് ഡ്രെയിനേജ് പ്രവൃത്തി ഉദ്ഘാടനവും
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. ആദ്യഘട്ടത്തിന്റെ പണി 22 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചത്.

നിർദിഷ്ട രണ്ടാം ഘട്ടത്തിന്റെ പ്രവർത്തിയ്ക്കായി 30 ലക്ഷം രൂപയാണ് വകയിരുത്തിയത്.
ചടങ്ങിൽ കെ കോയ, വി എം മുഹമ്മദ്, വിനോദ് പുന്നത്തൂർ, ആഷിഖ് ചെലവൂർ, ടി ഇ സമീർ, ശശിധരൻ മാലായിൽ, എ മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു . കൗൺസിലർ അഡ്വ. സി എം ജംഷീര്‍ അധ്യക്ഷനായി. ജോർജ് തോമസ് സ്വാഗതവും എ ഗിരീഷ് നന്ദിയും പറഞ്ഞു