കോഴിക്കോട്: 2024 ജനുവരിക്ക് മുമ്പ് ഭാഗ്യക്കുറി ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും ഫെബ്രുവരി 29 നകം അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കി രേഖാമൂലം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ അറിയിക്കണം.
മസ്റ്ററിങ്ങ് പരാജയപ്പെടുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നിശ്ചിത സമയ പരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കിയവർക്ക് മാത്രമേ പെൻഷൻ അനുവദിക്കൂ. പൂർത്തിയാക്കാത്തവർക്ക് മസ്റ്ററിങ് ചെയ്തശേഷം ആ മാസം മുതലുള്ള പെൻഷന് ആയിരിക്കും അർഹത. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 0495 2378222.

