യുഎൽസിസി‌എസ് ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു


കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന യുഎൽസിസിഎസ് ന്യൂസ് ലെറ്ററിന്റെ ആദ്യലക്കം നിയമ-വ്യവസായമന്ത്രി പി രാജീവ് പ്രകാശനം ചെയ്തു. ഓൺ‌ലൈൻ ആയി പ്രസിദ്ധീകരിക്കുന്ന പ്രതിമാസന്യൂസ് ലെറ്ററിന്റെ ആദ്യലക്കം കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ് ഏറ്റുവാങ്ങി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ യുഎൽസിസിഎസ് എംഡി എസ് ഷാജു, ഡയറക്ടർ ടി ടി ഷിജിൻ, ശതാബ്ദിയാഘോഷക്കമ്മിറ്റി കോ – ഓർഡിനേറ്റർ കെ രാഘവൻ, ടി കെ കിഷോർ കുമാർ, ടി വേലായുധൻ, അഭിലാഷ് ശങ്കർ, സന്ദേശ് ഇ പ, ടി യു ശ്രീപ്രസാദ്, വി ആർ നജീബ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *