തൊഴിലാളികളുടെ വിവരങ്ങൾ നൽകണം

കോഴിക്കോട്: കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, എല്ലാ സേവനങ്ങളും ഓൺലൈൻ സംവിധാനം വഴി നടപ്പിലാക്കിയതിന്റെ പ്രയോജനം തൊഴിലാളികൾക്ക് ലഭിക്കുന്നതിനായി ജില്ലാ ഓഫീസിൽ രജിസ്ട്രേഷൻ എടുത്ത എല്ലാ സ്ഥാപനങ്ങളും അവരുടെ കീഴിലുള്ള തൊഴിലാളികളുടെ വിശദവിവരങ്ങൾ ജനുവരി 31ന് മുമ്പായി www.peedika.kerala.gov.in എന്ന വെബ്സൈററ് മുഖേന അപ്‌ഡേഷൻ നടത്തേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0495 2372434.