വടകര: ദേശീയ പാതയിൽ മടപ്പള്ളി കോളേജിനടുത്ത് അടിപ്പാത പണിത് വിദ്യാർത്ഥികളുടെ യാത്രാ സൗകര്യം ഉറപ്പാക്കണമെന്ന് സിപിഐ എം ഊരാളുങ്കൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
നാദാപുരം റോഡിൽ അനുവദിക്കപ്പെട്ട അടിപ്പാത സ്ഥലം മാറ്റിയത്, ഹൈസ്കൂൾ റോഡ് ജംഗ്ഷനിൽ തന്നെ സ്ഥാപിക്കണം.
നാടിൻ്റെ മുഖഛായ മാറ്റുന്ന വികസനത്തിനിടയിൽ പ്രാദേശിക സഞ്ചാരവഴികൾ സംരക്ഷിക്കപ്പെടണം.
നാദാപുരം റോഡിലുള്ള
രണ്ട് ഹയർ സെക്കൻഡറി സ്കൂളുകളിലേയും മടപ്പള്ളി കോളേജിലേയും വിദ്യാർത്ഥികളുടെസുരക്ഷിത യാത്ര ഉറപ്പാക്കണമെന്ന് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. വി പി സുനീഷ് അധ്യക്ഷത വഹിച്ചു. പി ശ്രീധരൻ, യു എം സുരേന്ദ്രൻ, സി പി സോമൻ എന്നിവർ സംസാരിച്ചു

