കോഴിക്കോട്: ജില്ലാതല വ്യവസായിക ഉൽപ്പന്ന പ്രദർശന- വിപണന മേള ജനുവരി 12 മുതൽ 15 വരെ മാനാഞ്ചിറ സി.എസ്.ഐ ഹാളിൽ നടക്കും. ജനുവരി 12 ന് വൈകീട്ട് നാലിന് മേയർ ഡോ.ബീന ഫിലിപ്പ് മേള ഉദ്ഘാടനം ചെയ്യും. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ നബാർഡിൻ്റെ സഹകരണത്തോടു കൂടിയാണ് മേള സംഘടിപ്പിക്കുന്നത്.
ഉപഭോക്താക്കൾക്ക് ഉൽപ്പാദകരെ നേരിൽ കാണുന്നതിനും സംവദിക്കുന്നതിനും മേള അവസരമൊരുക്കുന്നു. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംരംഭക ഹെൽപ് ഡെസ്ക്കും മേളയിൽ ഒരുക്കും.
ഭക്ഷ്യ സംസ്കരണം, കരകൗശലം, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്, ഗാർമെന്റ്സ്, മൺപാത്ര നിർമാണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള നവീന ഉൽപ്പന്നങ്ങൾക്ക് പുറമേ, പരമ്പരാഗത മേഖലയിൽ നിന്നുള്ള കയർ, കൈത്തറി ഉൽപ്പന്നങ്ങളും മേളയിൽ ഉണ്ടായിരിക്കും

