പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചു


കൊയിലാണ്ടി: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങളും നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും പിടിച്ചെടുത്തു. നഗരത്തിലെ പത്തോളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ മൂന്നു ഹോട്ടലുകളിൽ നിന്നാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങൾ പിടിച്ചെടുത്തത്.

വരും ദിവസങ്ങളിലും കർശന പരിശോധനയും തുടർ നടപടികളും തുടരുമെന്ന് നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി അറിയിച്ചു. പരിശോധനയിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാർ , സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപൻ മരുതേരി, കെ റിഷാദ്, പബ്ലിക് ഇൻസ്പെക്ടർമാരായ ജമീഷ് പി , ലിജോയ് എൽ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *