‹

കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തികൾ പുനരാരംഭിക്കും


കോഴിക്കോട്: കോരപ്പുഴ ഡ്രഡ്ജിങ് പ്രവൃത്തികൾ പുനരാരംഭിക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകി. ഇതിന്റെ ഭാഗമായി ഡ്രഡ്ജിങ് നടക്കുന്ന സ്ഥലം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് സന്ദർശിക്കും. ജനുവരി പതിനൊന്നിന് വൈകീട്ട് അഞ്ചിനാണ് കലക്ടർ സന്ദർശിക്കുക.

കോരപ്പുഴ ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. നീക്കം ചെയ്യാനുള്ള ഡ്രഡ്ജ് ചെയ്ത മണൽ എംഎസ്ടിസി വഴി ഓൺലൈനായി ലേലം ചെയ്യാനും യോഗത്തിൽ തീരുമാനമായി. ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാലു സുധാകരൻ, കോരപ്പുഴ സംരക്ഷണ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000