മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡ് വികസനം യാഥാർഥ്യമാക്കണം

കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം

കോഴിക്കോട്: മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ഏറ്റെടുത്ത ഭൂമിയിലെ പൊളിക്കാൻ ബാക്കിയുള്ള കെട്ടിടങ്ങൾ എത്രയും പെട്ടെന്ന് പൊളിച്ച് നീക്കി റോഡ് വികസനം യാഥാർഥ്യമാക്കണമെന്ന് കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കൊളത്തറ – ചെറുവണ്ണൂർ മിനി ബൈപ്പാസിൽ നിന്നും കണ്ണാടിക്കുളം കോഴിക്കോട് കോർപ്പറേഷൻ മിനി സ്റ്റേഡിയത്തിനു അടുത്തേക്ക് എത്തിച്ചേരാൻ നിലവിൽ ഉള്ള റോഡ് വീതി കുട്ടി വികസിപ്പിക്കണമെന്നും കക്കോടി ബൈപ്പാസിലെ അനധികൃത കച്ചവടവും വാഹന പാർക്കിങ്ങും അപകടങ്ങൾക്ക് കാരണമാകുന്നതിനാൽ തടയാനുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നാരായണൻ കുട്ടി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. കോഴിക്കോട് തഹസിൽദാർ പ്രേംലാൽ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *