കോഴിക്കോട്: ഭിന്നശേഷിക്കാർ നേരിടുന്ന വിവിധ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിനായി കൊയിലാണ്ടിയിൽ അദാലത്ത് സംഘടിപ്പിക്കുന്നു. ജനുവരി 11ന് രാവിലെ 10.30 മുതൽ കൊയിലാണ്ടി മുനിസിപ്പൽ ഓഫീസ് പരിസരത്താണ് പ്രത്യേക അദാലത്ത് നടക്കുക. പരാതികൾ ജനുവരി ഒമ്പതിന് മുമ്പ് മുനിസിപ്പാലിറ്റി ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0496 – 2620244, 2620881

