സാങ്കേതിക സമിതി യോഗം


കോഴിക്കോട്: ജില്ലയിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മരം കൊണ്ട് നിർമ്മിച്ച യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങൾ സ്റ്റീൽ നിർമ്മിതമാക്കുന്ന പദ്ധതി, പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾ ഫൈബർ നിർമ്മിതമാക്കുന്ന പദ്ധതി എന്നിവയിൽ അർഹരായ അപേക്ഷകളിന്മേൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന സാങ്കേതിക സമിതി യോഗം ജനുവരി നാലിന് രാവിലെ 11 മണിക്ക് വെസ്റ്റ്ഹിൽ ഫിഷറീസ് ട്രെയിനിങ് സെന്ററിൽ നടക്കും. മത്സ്യഭവനുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പട്ടികയിലെ അർഹരായ ഗുണഭോകതാക്കൾ യോഗത്തിൽ പങ്കെടുക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *