സൗജന്യ പരിശീലനം
കോഴിക്കോട്: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കീഴിൽ കോഴിക്കോട് മാത്തറയിൽ പ്രവർത്തിക്കുന്ന സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന സൗജന്യ തയ്യൽ പരിശീലനത്തിന് (30 ദിവസം) അപേക്ഷ ക്ഷണിച്ചു. 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി ഒമ്പത്. ഫോൺ : 9447276470, 0495 2432470