കോഴിക്കോട്: വെസ്റ്റ്ഹിൽ കേരള ഗവ.പോളിടെക്നിക്കിലെ പൂർവ വിദ്യാർത്ഥികൾ അലുംനെ മീറ്റും പുതുവത്സരാഘോഷവും നടത്തി. ടെക്നിക്കൽ എഡ്യുക്കേഷൻ കോഴിക്കോട് റീജ്യണൽ ഡയരക്ടർ ജെ എസ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
എൻബിഎ അക്രഡിറ്റേഷൻ നേടിയ കെമിക്കൽ, കംപ്യൂട്ടർ എൻജിനീയറിംഗ് ഡിപ്പാർട്ടുമെൻറുകളെ ഉപഹാരം നൽകി അനുമോദിച്ചു. കഴിഞ്ഞ വർഷത്തെ എൻജിനീയറിംഗ് ഡിപ്ലോമ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പൽ പി കെ അബ്ദുൾ സലാം ഉപഹാരങ്ങൾ നൽകി. തുടർന്ന് നൃത്തസന്ധ്യയും, ഗാനമേളയും അരങ്ങേറി. പ്രസിഡണ്ട് എ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. കൃഷ്ണദാസ് തീരം, മഹേഷ് കുമാർ എം, വസന്തകുമാർ എ, റോജ് ന എൻ, പ്രമോദ് വി പി, അശ്വിൻ എൽ എസ് , രാജേന്ദ്രബാബു പി, സുനിജ വി കെ എന്നിവർ സംസാരിച്ചു.
ജനറൽ ബോഡി യോഗം കെ പി രാജീവൻ (മുൻ പ്രിൻസിപ്പൽ ) ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി പ്രസിഡൻ്റ് സന്തോഷ് കുമാർ എ, വൈസ് പ്രസിഡൻ്റുമാർ രാജേന്ദ്രബാബു പി, സുനിജ വി കെ, ജനറൽ സെക്രട്ടറി കൃഷ്ണദാസ് തീരം, ജോ. സെക്രട്ടറിമാർ മഹേഷ് കുമാർ ടി, പ്രമോദ് വി പി ട്രഷറർ റോജ് ന എൻ എന്നിവരെ തെരഞ്ഞെടുത്തു.



