ബാലുശേരി: ജനുവരി 3ന്റെ കലക്ടറേറ്റ് മാർച്ചിൽ 250 പേരെ പങ്കെടുപ്പിക്കാൻ വ്യാപാരി വ്യവസായി സമിതി ബാലുശേരി ഏരിയാ കമ്മിറ്റി തീരുമാനിച്ചു. പെരുകി വരുന്ന തെരുവ് കച്ചവടം നിയന്ത്രിക്കുക,
നിയമനുസൃതം കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെ പരിസരത്തെ തെരുവ് കച്ചവടം അവസാനിപ്പിക്കുക,
നിയമനുസൃതം കച്ചവടം നടത്തുന്ന വ്യാപാരികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കലക്ടറേറ്റ് മാർച്ച്.
പ്രസിഡന്റ് സിഎം സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി പി ആർ രഘൂത്തമൻ, പി പി വിജയൻ, മനോജ് പനങ്കുറ, പി കെ ഷാജി, രഞ്ജിത്ത് കേളി, രാജമല്ലി ജമീല എന്നിവർ സംസാരിച്ചു.


