ക്ലബ് ഫുട്സാൽ ചാമ്പ്യൻഷിപ്പിന് കിക്കോഫ്

കോഴിക്കോട്: ഒന്നാമത് കേരള സ്റ്റേറ്റ് ക്ലബ്ബ് ഫുട്സാൽ ചാമ്പ്യൻഷിപ്പിന് സെൻ്റ് ജോസഫ് സ് കോളേജ് ദേവഗിരി ഇൻഡോർ സ്റ്റേഡിയത്തിൽ കിക്കോഫ്.
കേരളത്തിലെ ഏറ്റവും മികച്ച ആറ് ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് മുൻ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ടി പി ദാസൻ ഉദ്ഘാടനം ചെയ്തു. കെ എഫ് എ വൈസ് പ്രസിഡൻ്റ് ഹരിദാസ്, ഡി എഫ് എ സെക്രട്ടറി ഷജേഷ് കുമാർ, ഫാദർ ബോണി അഗസ്റ്റിൻ എന്നിവർ സന്നിഹിതരായി.

ആദ്യ മത്സരത്തിൽ കോഴിക്കോട് സ്കോർലൈൻ ടൈഗേഴ്സ് ടീമിനെ മൂന്നിനെതിരെ പതിമൂന്ന് ഗോളുകൾക്ക് കോട്ടയം കോസ്മോസ് ടീം തോൽപ്പിച്ചു. രണ്ടാം മത്സരത്തിൽ നാലിനെതിരെ പത്ത് ഗോളുകൾക്ക് ചങ്ങനാശ്ശേരി എഫ്സിയെ സെൻട്രൽ എക്സൈസ് ടീം തോൽപ്പിച്ചു. മൂന്നാം മത്സരത്തിൽ നാലിനെതിരെ പതിനാറ് ഗോളുകൾക്ക് സ്കോർലൈൻ ടൈഗേഴ്സ് ടീമിനെ സെൻ്റ് ജോസഫ്സ് കോളേജ് ദേവഗിരി തോൽപ്പിച്ചു.

അവസാന മത്സരത്തിൽ മൂന്നിനെതിരേ ഏഴ് ഗോളുകൾക്ക് പറപ്പൂർ എഫ്സി ചങ്ങനാശ്ശേരി എഫ്‌സിയെ തോൽപ്പിച്ചു.

വെള്ളിയാഴ്ചനടക്കുന്ന അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങൾക്ക് ശേഷം ഇരു ഗ്രൂപ്പുകളിലും ഒന്നാമത് വരുന്ന രണ്ട് ടീമുകൾ വൈകീട്ട് 3:30 ന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.

Leave a Reply

Your email address will not be published. Required fields are marked *