കോഴിക്കോട്: എൻ എസ് എസ് ഒ നടത്തുന്ന ടൈം യൂസ് സർവേ 2024 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ നടക്കും. 2019 ൽ നടന്ന സർവേയുടെ തുടർച്ചയായാണ് രണ്ടാം ടൈം യൂസ് സർവേ നടത്തുന്നത്. സർവേയ്ക്ക് തലേദിവസം പുലർച്ചെ നാലു മുതൽ സർവേ ദിവസം പുലർച്ചെ നാലു വരെയുള്ള സമയം അര മണിക്കൂർ ടൈം സ്ലോട്ടുകളായി തിരിച്ച് ഓരോ സ്ലോട്ടിലെയും സമയ വിനിയോഗം രേഖപ്പെടുത്തും. കുടുംബത്തിലെ ആറ് വയസ്സിനു മുകളിലുള്ള ഓരോ വ്യക്തിയുടെയും വിവരം ഇത്തരത്തിൽ ശേഖരിക്കുമെന്ന് ഡയറക്ടർ ആൻഡ് റീജ്യണൽ ഹെഡ് മുഹമ്മദ് യാസിർ എഫ് അറിയിച്ചു.

