കോഴിക്കോട്: ഗവ. ജനറൽ ആശുപത്രിയിൽ കാത്ത് ലാബിലേക്ക് സി എസ് എസ് ഡി ടെക്നീഷ്യൻ, എക്കോ ടെക്നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താത്കാലികമായാണ് നിയമനം. യോഗ്യത :- 1. സി എസ് എസ് ഡി ടെക്നീഷ്യൻ: സി എസ് എസ് ഡിയിൽ സർക്കാർ അംഗീകൃത ഡിപ്ലോമ. കാത്ത് ലാബിൽ മൂന്ന് വർഷത്തെ പരിചയം അഭികാമ്യം. 2. എക്കോ ടെക്നീഷ്യൻ: സർക്കാർ അംഗീകൃത ബിസിവിടി / ഡിസിവിടി കോഴ്സ്. എക്കോ കാർഡിയോഗ്രാഫ് ആൻഡ് കാർഡിയാക് ടെക്നോളജിയിൽ ഡിപ്ലോമ. കാത്ത് ലാബിൽ രണ്ട് വർഷത്തെ പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഡിസംബർ 23ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ : 0495 2365367
Related Posts
മാതൃകാ ഹരിത ബൂത്തൊരുക്കി ജില്ലാ ശുചിത്വ മിഷൻ
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിത ബൂത്തൊരുക്കി കോഴിക്കോട് കലക്ടറേറ്റ് ക്യാമ്പസ്. ഹരിത ബൂത്തിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിംഗ്…
സാഗര്‍മിത്ര ഇന്റര്‍വ്യൂ ഒന്‍പതിന്
കോഴിക്കോട്: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പദ്ധതിയുടെ കീഴില്‍ കേരള ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന പദ്ധതിയാണ് സാഗര്‍മിത്ര. സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കും ഇടയില്‍ കണ്ണിയായി പ്രവര്‍ത്തിക്കുന്നതിന് മത്സ്യത്തൊഴിലാളി…
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം
കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിന് കീഴിൽ വെള്ളിമാടുകുന്ന് പ്രവർത്തിക്കുന്ന ഗവ. ആശാഭവൻ (പുരുഷൻ) കോഴിക്കോട് സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. …

