വയനാട് ജില്ലയിലെ ഗവ. മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓർത്തോപീഡിക്സ്) തസ്തികയിൽ താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: ഓർത്തോപീഡിക്സിൽ എം എസ് അല്ലെങ്കിൽ ഡി എൻ ബി, ഒരു വർഷത്തെ സീനിയർ റെസിഡൻസി. ശമ്പളം : 68900-205500 (സ്കെയിൽ ഓഫ് പേ ) പ്രായം : 21 -46. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 27 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണം. ഫോൺ : 0495 2376179
Related Posts
കുണ്ടൂപറമ്പ് പകല്‍ വീട് മാതൃകാ സായംപ്രഭാ ഹോമായി ഏറ്റെടുക്കും -മന്ത്രി ആര് ബിന്ദു
കോഴിക്കോട്: കുണ്ടൂപറമ്പ് പകല്‍ വീടിനെ സാമൂഹികനീതി വകുപ്പിന്റെ ജില്ലയിലെ മാതൃകാ സായംപ്രഭാ ഹോമായി ഏറ്റെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു. പകല്‍…
ഇ-ഹെല്‍ത്ത് പദ്ധതിയില്‍ ട്രെയിനി
കോഴിക്കോട്: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികയില്‍ താല്ക്കാലികാടിസ്ഥാനത്തില് നിയമനം നടത്തും. അഭിമുഖം മെയ് 21ന് കോട്ടപ്പറമ്പ് ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി…
ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
250,000 യുഎസ് ഡോളർ സമ്മാനത്തുകയുളള അവാർഡിന് ലോകമെമ്പാടുമുള്ള രജിസ്റ്റേർഡ് നഴ്സുമാർക്ക് നവംബർ 10ന് മുൻപ് ഇഷ്ട ഭാഷയിൽ അപേക്ഷ സമർപ്പിക്കാം. ദുബായ്/കോഴിക്കോട്: നഴ്സിങ്ങ് മികവിനുള്ള ലോകത്തെ ഏറ്റവും…

