കോഴിക്കോട്: ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ് സീസൺ മൂന്നിന്റെ ഭാഗമായി വിവിധ ജല-കായിക മത്സരങ്ങളിലേക്ക് പങ്കെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. വല വീശൽ, ചൂണ്ടയിടൽ, ട്രഷർ ഹണ്ട്, ഡിങ്കി ബോട്ട് റേസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. എല്ലാ മത്സരങ്ങൾക്കും ഒന്നാം സമ്മാനം പതിനായിരം രൂപയും രണ്ടാം സമ്മാനം അയ്യായിരം രൂപയും മൂന്നാം സമ്മാനം മൂവായിരം രൂപയുമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ഡിസംബർ 20 വൈകുന്നേരം അഞ്ച്. അപേക്ഷകൾ beyporewaterfest@gmail.com എന്ന ഇ മെയിൽ ഐഡിയിലേക്കും ബേപ്പൂർ വാട്ടർ ഫെസ്റ്റ് സംഘാടക സമിതി ഓഫീസിലും (ഹാർബർ എഞ്ചിനീയറിംഗ് ഓഫീസ്, ബേപ്പൂർ ജങ്കാറിന് സമീപം) സ്വീകരിക്കുമെന്ന് കൺവീനർ അറിയിച്ചു. സ്പോട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കും.
Related Posts
‘വയലട അൾട്രാ റൺ’ ഡിസംബർ 3 ന്
ബാലുശ്ശേരി: മണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനും സാഹസിക കായിക വിനോദങ്ങളുടെ പ്രോത്സാഹനത്തിനുമായി ദീർഘദൂര ഓട്ടമത്സരം സംഘടിപ്പിക്കുന്നു. ‘വയലട അൾട്രാ റൺ’ എന്ന പേരിൽ നടത്തുന്ന മത്സരം ഡിസംബർ…
ഗോതീശ്വരം ബീച്ച് വികസനം
രണ്ടാം ഘട്ടത്തിന് 3.46 കോടിയുടെ ഭരണാനുമതി
കോഴിക്കോട്: ഗോതീശ്വരം ബീച്ചിന്റെ രണ്ടാം ഘട്ട വികസനത്തിനായി 3,46,77,780 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികൾക്കായാണ് തുക അനുവദിച്ചത്. കഫെത്തിരിയ, ടോയ്ലെറ്റ്…
തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതി പ്രവൃത്തിക്ക് തുടക്കം
കോഴിക്കോട്: മുക്കം നഗരസഭയുടെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന തൃക്കുടമണ്ണ തീര്‍ഥാടന ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ലിൻ്റോ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. മുക്കം സഹകരണബാങ്ക്…

