കലോത്സവ നഗരിയിൽ എൽഇഡി ബൾബ് നിർമാണവുമായി എൻഎസ്എസ് വളണ്ടിയർമാർ

കോഴിക്കോട്: റവന്യു ജില്ലാ കലോത്സവ വേദിയിൽ എൽഇഡി ബൾബ് നിർമാണ പരീശീലനവും വിൽപ്പനയുമായി എൻ എസ് എസ് വളണ്ടിയർമാർ.

പ്രധാന വേദിക്ക് അരികിലുള്ള പെരിങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ എൽഇഡി ബൾബിൻ്റെ സ്റ്റാളിൽ ബൾബുകളുടെ വിൽപ്പനയ്ക്ക് ഒപ്പം എൽഇഡി നിർമാണ പരിശീലനവും ശ്രദ്ധേയമാകുന്നു. എൽഇഡി ബൾബുകളുടെ പാർട്ടുകൾ വാങ്ങി ഒഴിവു സമയങ്ങളിൽ സ്കൂളിൽ വെച്ച് തന്നെ സംയോജിപ്പിച്ചാണ് തങ്ങളുടെ എൻഎസ്എസ് യൂണിറ്റിൻ്റെ പേരിൽ ഈ ബൾബുകൾ വളണ്ടിയർമാർ നിർമിക്കുന്നത്. ഇതേ രീതി അവലംബിച്ചാണ് സ്റ്റാളിൽ എത്തുന്നവർക്ക് ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ എൽഇഡി ബൾബുകൾ ഉണ്ടാക്കാമെന്ന് വളണ്ടിയർമാർ പരിശീലനം നൽകുന്നത്.

കുറ്റിക്കാട്ടൂർ എ ഡബ്ല്യു എച്ച് എഞ്ചിനീയറിംഗ് കോളേജിലെ ഇ സി ഡിപ്പാർട്ട്മെൻ്റാണ് ഇതിനു വേണ്ട ആദ്യ പരിശീലനം നൽകിയത്. ഇപ്പോൾ കുട്ടികൾ സ്വയം ബൾബുകൾ നിർമിക്കുന്നതിന് ഒപ്പം ഭിന്നശേഷി കുട്ടികൾക്കും അവരുടെ അമ്മമാർക്കുമുള്ള എൽഇഡി ബൾബുകളുടെ നിർമാണത്തിനുള്ള പരിശീലനവും നൽക്കുന്നു. സ്റ്റാളിലെ ബൾബുകളുടെ വിപണനോദ്ഘാടനം കോഴിക്കോട് ആർ ഡി ഡി എം സന്തോഷ് കുമാർ നിർവഹിച്ചു. ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ ജി മനോജ് കുമാർ, വി എച്ച് എസ് ഇ അസിസ്റ്റൻഡ് ഡയറക്ടർ ജി അപർണ, ജെ ഡി ടി സ്കൂൾ പ്രിൻസിപ്പൽ കബീർ, എൻ എസ് എസ് ജില്ലാ കോ-ഓർഡിനേറ്റർമാരായ എം കെ ഫൈസൽ, എസ് ശ്രീചിത്ത്, ക്ലസ്റ്റർ കോ- ഓർഡിനേറ്റർ സി കെ ജയരാജ്, പ്രോഗ്രാം ഓഫിസർമാരായ പി എ രാജീവ്, രതീഷ് ആർ നായർ, എൻ എസ് എസ് വളണ്ടിയർമാരായ അമാൻ അഹമ്മദ് പി കെ, മുഹമ്മദ് ഫായിസ് പി വി, മുഹമ്മദ് അസ്ലാം എൻ പി, സാധിക ഡി എസ്, ഗംഗ എസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *