കോഴിക്കോട്: എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ ബോട്ടിലെ 6 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി. പുതിയാപ്പ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ജലറാണി എന്ന ബോട്ട് എൻജിൻ തകരാറിലായതിനാലാണ് കടലിൽ കുടുങ്ങിയത്. ബുധനാഴ്ച രാവിലെ 10 ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് മറൈൻ എൻഫോഴ്സ്മെന്റ് രക്ഷാപ്രവർത്തനം നടത്തിയത്. ജലറാണി ബോട്ടും അതിലെ ആറു മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി ഉച്ചയ്ക്ക് പുതിയാപ്പ ഹാർബറിൽ എത്തിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് ഗാർഡ് ശ്രീരാജ്, റെസ്ക്യൂ ഗാർഡുമാരായ നിധീഷ്, സുമേഷ്, സ്രാങ്ക് രതീഷ്, സത്യൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Related Posts
ഹോം വോട്ടിംഗ് ഒന്നാം ഘട്ടം ഇന്ന് അവസാനിക്കും; രണ്ടാം ഘട്ടം 25 വരെ
കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കും 85ന് മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്കും വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഹോം വോട്ടിംഗിന്റെ ഒന്നാം ഘട്ടം ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 20) അവസാനിക്കും.…
വാഹന ഗതാഗതം ഭാഗികമായി തടസപ്പെടും
കോഴിക്കോട്: ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട പുതിയങ്ങാടി- പുറക്കാട്ടിരി- അണ്ടിക്കോട്- അത്തോളി-ഉള്ളിയേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കോടശ്ശേരി മുതല്‍ ഉള്ള്യേരി വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന്…
കെ-റെറ ബോധവല്‍ക്കരണ പരിപാടി ഇന്ന്
കോഴിക്കോട്: കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ), റിയല്‍ എസ്റ്റേറ്റ് (ഫ്ളാറ്റ്, വില്ല, പ്ലോട്ട്) ഡെവലപ്പര്‍മാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കായി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടി ഇന്ന് (മെയ്…

