പേരാമ്പ്ര: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം പേരാമ്പ്രയിൽ മെഗാതിരുവാതിര സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വെെസ് പ്രസിഡന്റ് കെ എം റീന അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ ആയിരം കുടുംബശ്രീ പ്രവർത്തകരെ അണിനിരത്തി പേരാമ്പ്ര ദാറുന്നൂജം ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിലാണ് മെഗാതിരുവാതിര അരങ്ങേറിയത്.
ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ എം ജിജി സ്വാഗതം പറഞ്ഞു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ്, ജനപ്രതിനിധികൾ, മുൻ എംഎൽഎമാരായ എ കെ പത്മനാഭൻ, കെ കുഞ്ഞമ്മദ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞമ്മദ്, ടൂറിസം ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ എസ് കെ സജീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
പേരാമ്പ്രയിൽ മെഗാതിരുവാതിര

