കോഴിക്കോട്: പയ്യാനക്കൽ – പടന്ന വളപ്പ് ഫുട്പാത്ത് ആന്റ് ഡ്രെയിനേജ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. വികസനകുതിപ്പുകളുടെ നവകേരളത്തിലാണ് നാം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിൽ ധാരാളം പ്രവൃത്തികൾക്ക് ഫണ്ട് വകയിരുത്താനും നിരവധി പ്രവൃത്തികൾ പൂർത്തീകരിക്കാനും ഇതിനോടകം സാധിച്ചതായും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
കൗൺസിലർമാരായ എൻ ജയഷീല, എം ബിജുലാൽ, കോർപ്പറേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിതു, വാർഡ് കൺവീനർ പി കെ ഷാഫി എന്നിവർ സംസാരിച്ചു.
പയ്യാനക്കൽ – പടന്ന വളപ്പ് ഫുട്പാത്ത് ആന്റ് ഡ്രെയിനേജ് ഉദ്ഘാടനം

