ജില്ലാ സ്കൂൾ കലോത്സവം ലോഗോ പ്രകാശനം

കോഴിക്കോട്: 62-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ കലക്ടർ സ്നേഹിൽ കുമാർ സിങ് പ്രകാശനം ചെയ്തു. കലാമേളയുടെ ജനറൽ കൺവീനറും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുമായ സി മനോജ് കുമാറിന് നൽകിയായിരുന്നു പ്രകാശനം.

27 ലോഗോകളില്‍ നിന്ന് പന്നിയങ്കര സ്വദേശി മുഹമ്മദ് ഹാരിസ് തയ്യാറാക്കിയ ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഡിസംബർ നാല് മുതൽ എട്ട് വരെ പേരാമ്പ്രയിലാണ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം.

കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഹയർ സെക്കൻഡറി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ എം സന്തോഷ് കുമാർ, മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സി കെ അനിൽകുമാർ, എം റിയാസ്, കെ പി അനിൽകുമാർ, കെ വി ഷിബു, പി മുജീബ് റഹ്മാൻ, പി കെ ഫൗസിയ, എൻ ബി ഷാജു, എം സി ഷൈജു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000