അതിജീവനത്തിന്റെ കരുത്തുമായി ‘ഷീ-ക്യാൻ’3.0
ആസ്റ്റർ മിംസിൽ അർബുദ ചികിത്സയിൽ വിജയകരമായി 300 റോബോട്ടിക് ശസ്ത്രക്രിയ പൂർത്തീകരിച്ചു
കോഴിക്കോട്: അർബുദത്തെ അതിജീവിച്ച സ്ത്രീകൾക്ക് വേണ്ടി ആവിഷ്കരിച്ച ‘ഷീ-ക്യാൻ 3.0’ കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രഖ്യാപിച്ചു. അർബുദ പ്രതിരോധ ബോധവൽക്കരണം ശക്തമാക്കുന്നതിനും രോഗത്തെ ചെറുത്തുതോൽപ്പിക്കുന്ന സ്ത്രീകൾക്ക് മാനസിക സാമൂഹിക പിന്തുണനകൾ ഉറപ്പാക്കുകയുമാണ് ‘ഷീ-ക്യാൻ’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആസ്റ്റർ മിംസിൽ നിന്ന് അർബുദ ചികിത്സാരംഗത്ത് 300 റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിൻ്റെയും, വിവിധ കാൻസർ അതിജീവിതരുടെ ഒത്തുചേരലിലും
സോഷ്യൽ മീഡിയയിലൂടെ സ്വന്തം രോഗാവസ്ഥയും, ഫാമിലിയുടെ അതിജീവന അനുഭവങ്ങളും തുറന്നുപറഞ്ഞ് ശ്രദ്ധേയയായ ഡോ. താരാ വി. കളരിയ്ക്കൽ മുഖ്യാതിയായി. അർബുദ ബാധയെന്നത് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അവസാനമല്ല മറിച്ച് ഉറച്ച പോരാട്ടത്തിന്റെയും പ്രതീക്ഷയുടെയും പുതിയൊരു അധ്യായമാണെന്നും , രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ഭയവുമാണ് സ്ത്രീകൾ പലപ്പോഴും ചികിത്സ വൈകിപ്പിക്കാൻ കാരണമാവുന്നത്. ഇതിനാലാണ് സ്വന്തം അനുഭവം പങ്കുവെച്ച് മറ്റുള്ളവർക്ക് ആത്മവിശ്വാസം നൽകാനാണ് താൻ ശ്രമിക്കുന്നതെന്നും ഡോ. താരാ വി. കളരിയ്ക്കൽ പറഞ്ഞു.
അർബുദ ശസ്ത്രക്രിയകളെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ഭയവും ആശങ്കകളും മാറ്റിയെഴുതാൻ കഴിഞ്ഞു എന്നതാണ് 300 റോബോട്ടിക് ശസ്ത്രക്രിയകളുടെ യഥാർത്ഥ വിജയമെന്ന് ഓങ്കോളജി വിഭാഗം മേധാവി ഡോ. കെവി ഗംഗാധരൻ പറഞ്ഞു.
ശരീരത്തിലെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന അർബുദ കോശങ്ങളും ട്യൂമറുകളും കണ്ടെത്തി രോഗം ബാധിച്ച ഭാഗങ്ങൾ മാത്രം നീക്കം ചെയ്യുന്നത്തിലൂടെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള രോഗിയുടെ ജീവിതനിലവാരത്തിനും തുല്യ പ്രാധാന്യം നൽകാനും രോഗികൾക്ക് എത്രയും വേഗം അവരുടെ സാധാരണ ജീവിതത്തിലേക്കും തൊഴിലിലേക്കും മടങ്ങാൻ കഴിയുമെന്നും സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. സലിം വി.പി പറഞ്ഞു.
കഴിഞ്ഞ കാൽ നൂറ്റാണ്ടായി സാങ്കേതികവിദ്യയുടെയും വിദഗ്ധ പരിചരണത്തിന്റെയും ആനുകൂല്യങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് ആസ്റ്റർ മിംസ് മുൻപന്തിയിൽ ഉണ്ടെന്നും, ‘ഷീ ക്യാൻ’ പോലുള്ള പദ്ധതികളിലൂടെ കൂടുതൽ ജനങ്ങളിലേക്ക് മുൻകൂട്ടി രോഗ പരിശോധന നടത്തുന്നതിൻ്റെ ആവശ്യകത അറിയിക്കുന്നതിനും, സധൈര്യം ചികിത്സ തേടാനും പ്രചോദിപ്പിക്കുമെന്നും
സിഒഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു. ചടങ്ങിൽ മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൽട്ടന്റുമാരായ ഡോ. ശ്രീലേഷ് കെ.പി, ഡോ. അരുൺ ചന്ദ്രശേഖരൻ, കൺസൽട്ടൻ്റ് ഡോ.സാറ സർജിക്കൽ ഓങ്കോളജി വിഭാഗം ഡോ. ഫഹീം അഹമ്മദ് അബ്ദുള്ള, ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം സർജന്മാരായ ഡോ.സജിത് ബാബു, ഡോ. മിഹിർ മോഹൻ, ഹെമറ്റോളജിസ്റ്റ് ഡോ.സുദീപ് വാണിയത്ത്, പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ് ഡോ.കേശവൻ എം ആർ , റേഡിയേഷൻ ഓങ്കോളജി വിഭാഗം ഡോ. സതീഷ് പദ്മനാഭൻ,ഡോ. അബ്ദുൽ മാലിക്, ഡോ. ശ്വേത.പി, ഡോ. സജന കെ.പി, തുടങ്ങിയവർ നേതൃത്വം നൽകി.