‹

കുടിവെള്ള വിതരണം മുടങ്ങും

കോഴിക്കോട്: സ്റ്റേഡിയം ജംഗ്ഷനിൽ കെ. എസ്. ഇ. ബി. പ്രവൃത്തിയുടെ ഭാഗമായി പൊട്ടിയ പൈപ്പ്  നന്നാക്കുന്നതിനാൽ നവംബർ 14 രാത്രി എട്ട് മുതൽ 15 വൈകുന്നേരം ആറ് വരെ പൊറ്റമ്മൽ ടാങ്കിൽ നിന്നും കുടിവെള്ള വിതരണം മുടങ്ങും.  പൊറ്റമ്മൽ, കോട്ടുളി, പറയഞ്ചേരി, കുതിരവട്ടം, പുതിയറ, മാവൂർ റോഡ്, അരയിടത്തുപാലം, അഴകൊടി, പുതിയപാലം, ചാലപ്പുറം, പാളയം, മൂരിയാട്, കല്ലായി, നൈനാംവളപ്പ്, മാനാഞ്ചിറ, മൂന്നാലിങ്ങൽ, ഗാന്ധി റോഡ്, ബീച്ച് ഹോസ്പിറ്റൽ വലിയങ്ങാടി, മുഖദാർ, പള്ളികണ്ടി, കുറ്റിച്ചിറ, കോതി, പന്നിയങ്കര, പയ്യാനക്കൽ, ചക്കുംകടവ്, തിരുവണ്ണൂർ, മാങ്കാവ്, മീഞ്ചന്ത എന്നീ ഭാഗങ്ങളിൽ കുടിവെള്ള വിതരണം പൂർണമായും തടസ്സപ്പെടുമെന്നതിനാൽ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000