‹

ന്യൂസിലൻഡ് സെനറ്റിൽ മലയാളി ശബ്‌ദം

കോഴിക്കോട്: ന്യൂസിലൻഡ് സെനറ്റിലേക്കൊരു തലക്കുളത്തൂരുകാരൻ.
അങ്ങ്‌ ന്യൂസിലൻഡിലെ സെനറ്റിലുമുണ്ട്‌ ഇങ്ങ്‌ തലക്കുളത്തൂരിന്‌ പിടി. ന്യൂസിലൻഡിലെ നാഷണൽ പാർടി പ്രതിനിധിയായി വിജയിക്കുന്ന ഇന്ത്യൻ വംശജനായ ആദ്യ എംപിയായ മഹേഷ് മുരളീധർ (46) തലക്കുളത്തൂർ മാക്കഞ്ചേരി തറവാട്ടിലെ അംഗമാണ്‌.

ഇക്കഴിഞ്ഞ ഏഴിന്‌ തമാകി മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് മുരളീധർ ജയിച്ചത്. 
തലക്കുളത്തൂരിലെ വീട്ടിലാണ്‌ മഹേഷ് ജനിച്ചത്. ഈയിടെ അന്തരിച്ച മാക്കഞ്ചേരിയിലെ സരളയുടെ മകളുടെ മകനാണ്. കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിന് സമീപമുള്ള എസ്‌ഐ ഫ്‌ളാറ്റിലാണ് താമസം. കുറച്ചുകാലം സിംഗപ്പൂരിലായിരുന്നു വളർന്നത്. 14-ാം വയസ്സിലാണ് കുടിയേറ്റക്കാരനായി ന്യൂസിലൻഡിലെത്തിയത്.  അവിടെ നേപ്പിയർ ബോയ്സ് ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ആഗോള ഡിസൈൻ പ്ലാറ്റ്ഫോമായ ‘കാൻവ’യുടെ തുടക്കകാലത്തെ പ്രധാന എക്സിക്യൂട്ടീവ് നേതാക്കളിൽ ഒരാളായിരുന്നു. നിലവിൽ വെഞ്ച്വർ ക്യാപിറ്റലിസ്റ്റും ബിസിനസ് സംരംഭകനുമാണ്‌.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000