ഭാസി മലാപ്പറമ്പ് അന്തരിച്ചു
കോഴിക്കോട്: വിഖ്യാത കളിയെഴുത്തുകാരൻ ഭാസി മലാപ്പറമ്പ് (85) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണം കുറച്ചുകാലമായി വിശ്രമ ജീവിതത്തിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് അന്ത്യം. നിരവധി ലോകകപ്പ് ഫുട്ബോൾ മാധ്യമങ്ങൾക്കുവേണ്ടി റിപ്പോർട്ട് ചെയ്തു. പൊതുമരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം മികച്ച സ്പോർട്സ് ജേണലിസ്റ്റ് എന്ന നിലയിൽ പ്രശസ്തനായി. പെലെ അടക്കമുള്ള ഫുട്ബോൾ ഇതിഹാസങ്ങളുമായി അടുത്ത ബന്ധം പുലർത്തി.
സംസ്കാരം ബുധനാഴ്ച വൈകീട്ട് 6 ന് മാവൂർ റോഡ് ശ്മശാനത്തിൽ