ബ്യൂട്ടി പാർലറുകൾക്കും തെറാപ്പിസ്റ്റുകൾക്കും ലൈസൻസ് നിർബന്ധമാക്കണം
കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയൻ (CITU) വനിതാ വിംഗ്
കോഴിക്കോട്: കേരളത്തിൽ യാതൊരുവിധ വിദഗ്ധ പരിശീലനവുമില്ലാതെ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറുകൾക്കും തെറാപ്പി സെന്ററുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, യോഗ്യതയുള്ളവർക്ക് മാത്രം ലൈസൻസ് അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് വർക്കേഴ്സ് യൂണിയൻ (CITU) വനിതാ വിംഗ് രൂപീകരണ കൺവെൻഷൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നൂറുകണക്കിന് ബ്യൂട്ടി പാർലറുകളാണ് യാതൊരുവിധ പ്രൊഫഷണൽ പരിശീലനവുമില്ലാത്ത ജീവനക്കാരെ വെച്ച് പ്രവർത്തിക്കുന്നത്. അശാസ്ത്രീയമായ രീതിയിൽ കെമിക്കൽ ട്രീറ്റ്മെന്റുകളും മറ്റും നടപ്പിലാക്കുന്നത് ഉപഭോക്താക്കൾക്ക് ഗുരുതരമായ ചർമ്മരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുന്ന ഈ അനധികൃത പ്രവണതകൾ സർക്കാർ ഗൗരവമായി കാണണമെന്ന് കൺവെൻഷൻ ചൂണ്ടിക്കാട്ടി.
കോഴിക്കോട് സിഐടിയു സെൻ്ററിൽ ചേർന്ന കൺവെൻഷൻ
സിഐടിയു സംസ്ഥാന സെക്രട്ടറി പി പി പ്രേമ ഉദ്ഘാടനം ചെയ്തു. കെ എസ് ബി യു സംസ്ഥാന സെക്രട്ടറി മനോജ് നടുവനാട് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻ്റ് രഞ്ജിത സജീവൻ അധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡൻ്റ് കെ മനോഹരൻ സംസാരിച്ചു സിഐടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി പറാണ്ടി മനോജ്, കെ എസ് ബി യു സംസ്ഥാന ട്രഷറർ ശിവദാസ് ,സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ മണികണ്ഠൻ മയൂരം. ബോബി കണ്ണൂർ. സംസ്ഥാന വൈസ് പ്രസിഡൻ്റ് എം. പി കുഞ്ഞമ്മദ്, മൂസക്കുട്ടി വാവാസ്, അശോകൻ നാദാപുരം, റീന നാദാപുരം, സുനിൽകുമാർ പേരാമ്പ്ര, പ്രബീന , സജീവൻ കക്കട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന ജോയിൻ സെക്രട്ടറി സജിമോൾ എൻ ടി. നന്ദി പറഞ്ഞു
ഭാരവാഹികളായി കൺവീനർ രഞ്ജിത സജീവൻ, ജോയിൻ്റ് കൺവീനർമാരായി സജി മോൾ കോഴിക്കോട്, ബോബി കണ്ണൂർ, സരസ്വതി കാസർകോട് , ഫീനോ ദേവദാരു തിരുവനന്തപുരം എന്നിവരെ തെരഞ്ഞെടുത്തു