‹

കെൽട്രോണിന്റെ ജേർണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ  കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ സെന്ററുകളിൽ അഡ്വാൻസ്ഡ് ജേർണലിസം- മീഡിയ സ്ട്രാറ്റജീസ് ഡിപ്ലോമ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു, ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം.

പ്രിന്റ് മീഡിയ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷൽ ഇന്റലിജൻസ് എന്നിവയിൽ അധിഷ്ഠിതമായ ജോർണലിസം, വാർത്ത അവതരണം, സോഷ്യൽ മീഡിയ കണ്ടന്റ് നിർമ്മാണം, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പരിശീലനം ലഭിക്കും.

നവംബർ 10 വരെ അപേക്ഷിക്കാം.
ഫോൺ: 9 5 4 4 9 5 8 1 8 2

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000