‹

കാലിക്കറ്റ്‌ പ്രസ് ക്ലബ്ബിന് പുതിയ സാരഥികൾ

ദീപക് ധർമ്മടം  K.U.W.J  ജില്ലാ പ്രസിഡന്റ്, ഫർദിസ് സെക്രട്ടറി

കോഴിക്കോട്: കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) 2026-28 വർഷത്തേക്കുള്ള  ജില്ലാ പ്രസിഡന്റായി ദീപക് ധർമ്മടം (24 ന്യൂസ്), സെക്രട്ടറിയായി എ.വി ഫർദിസ് (ന്യൂസ് കേരള) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വി.വി.കെ ഫിജാസ്  (മീഡിയവൺ) ആണ് ട്രഷറർ.

 ടി.വി ലൈല (സുപ്രഭാതം), സയ്യിദ് അലി ശിഹാബ് തങ്ങൾ (സിറാജ്) എന്നിവർ വൈസ് പ്രസിഡന്റുമാരായും, ബഷീർ കൊടിയത്തൂർ (ചന്ദ്രിക), കെ.എസ് രേഷ്മ  (അമൃത ടി.വി) എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.

വിനോദ് താമരശ്ശേരി (മംഗളം), അജീഷ് അത്തോളി (ജീവൻ ടി.വി), ഫസീല കെ (മീഡിയവൺ), ദിലീപ് ദേവസ്യ (ബിഗ് ടി.വി), വി മിത്രൻ (മലയാള മനോരമ), കെ.പി രമേഷ്  (ഇ ന്യൂസ്), പി. വർഷ (24 ന്യൂസ്), കെ.എം സന്തോഷ് കുമാർ (ബിസിനസ് വിഷൻ) എന്നിവരാണ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ നടന്ന തെരഞ്ഞെടുപ്പിന് വരണാധികാരി കെ.സി റിയാസ്, കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന സെക്രട്ടറി സി വിനോദ് ചന്ദ്രൻ,
അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ എം.വി ഫിറോസ്, പ്രസ് ക്ലബ്ബ് ഓഫീസ് സെക്രട്ടറി എം ഉണ്ണികൃഷ്ണൻ, മാനേജർ ടി . പി . ഗംഗാധരൻ, കെ. വൈശാഖ്, പി.പി അനിൽകുമാർ, കെ.പി ഷൈജു, അഭിലാഷ് മോഹൻദാസ്, ജെ.എസ് ഷനിൽ, ആർ.കെ ഷബീർ, വി.വി സഞ്ജു, ഫസ്ന ഫാത്തിമ, സി.പി. സുജാത, പി. പത്മനാഭൻ തുടങ്ങിയവർ നേതൃത്വം നൽകി.

യൂണിയന്റെ സംസ്ഥാന വോട്ടെണ്ണൽ നവംബർ 2, 3 തിയ്യതികളിൽ തൃശ്ശൂരിൽ നടക്കും. സംസ്ഥാന പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് എന്നീ ക്രമത്തിലാണ് വോട്ടെണ്ണൽ നടക്കുകയെന്ന് സംസ്ഥാന വരണാധികാരി അറിയിച്ചു.

ദീപക് ധർമ്മടം
എ.വി ഫർദിസ്
പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000