‹

കെ എസ്‌ പ്രവീൺകുമാറിനെ അനുസ്‌മരിച്ചു

കോഴിക്കോട്‌: ദേശാഭിമാനി ചീഫ്‌ ഫോട്ടോഗ്രാഫറായിരുന്ന കെ എസ്‌ പ്രവീൺകുമാറിനെ സ‍ൗഹൃദകൂട്ടായ്‌മ അനുസ്‌മരിച്ചു. മൂന്നാം ചരമവാർഷികത്തിൽ സംഘടിപ്പിച്ച അനുസ്‌മരണം ആർ ജെ ഡി സംസ്ഥാന സെക്രട്ടറി കെ ലോഹ്യ ഉദ്‌ഘാടനം ചെയ്‌തു. മാനാഞ്ചിറ സ്‌പോർട്‌സ്‌ ക‍ൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ പി പീതാംബരൻ അധ്യക്ഷനായി. ദേശാഭിമാനി ബ്യൂറോചീഫ്‌ പി വി ജീജോ, ദീപക്‌ ധർമ്മടം, എ വി ഫർദിസ്‌, പ്രവീൺകുമാറിന്റെ ഭാര്യ ഡോ. കെ രത്നകുമാരി എന്നിവർ സംസാരിച്ചു. രമേഷ്‌ കോട്ടൂളി സ്വാഗതം പറഞ്ഞു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000